Surprise Me!

റിച്ചിക്കെതിരെ വിമർശം: സംവിധായകനെതിരെ പരാതി | Oneindia Malayalam

2017-12-11 152 Dailymotion

Richie Bad Review: Producer Files Complaint Against Roopesh Peethambaran

നിവിൻ പോളി ചിത്രമായ റിച്ചിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി ചിത്രത്തിൻറെ നിർമാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂർ രംഗത്ത്. രൂപേഷിൻറെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു. വിവിധ ഓണ്‍ലൈൻ മാധ്യമങ്ങളില്‍ വന്ന വാർത്തകള്‍ സഹിതമാണ് രൂപേഷിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുള്ള പരാതി. കഴിഞ്ഞ ആഴ്ചയാണ് നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്തത്. അന്നേ ദിവസം തന്നെ നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരൂപണം നടത്തുകയുണ്ടായി. യുവത്വത്തിൻറഎ ഹരമായ നിവിൻ പോളിയെയും വളരെ കഷ്ടപ്പെട്ട് സിനിമ നിർമിച്ച ഞങ്ങളെയും തീർത്തും തകർക്കുന്ന സംഭവമായി ഇതെന്നും നിർമാതാവ് പറയുന്നു. ഇതിനെതിരെ കണ്ണടത്താല്‍ തന്നെപ്പോലുള്ള സംവിധായകർക്ക് ഈ മേഖലയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് ആനന്ദ് പയ്യന്നൂർ പറയുന്നത്.